കൊച്ചി: ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം പിന്നിട്ട് കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങി. കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ചത് ഗോവയിലാണ്.
4401 മില്ലിമീറ്റർ മഴയാണ് ഗോവയില്‍ ലഭിച്ചത്. കേന്ദ്രഭരണ പ്രദേശമായ ദാം ആൻഡ് ദിയു ആണ് രണ്ടാം സ്ഥാനത്തുള്ളത്. 2885 മില്ലിമീറ്റർ മഴയാണ് അവിടെ പെയ്തത്.
മേഘാലയ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2430 മിമീ മഴയാണ് കാലവർഷത്തില്‍ ലഭിച്ചത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. 1748 മിമീ മഴയാണ് കാലവർഷത്തില്‍ കേരളത്തില്‍ ലഭിച്ചത്.
സംസ്ഥാനടിസ്ഥാനത്തിലുള്ള കാലവർഷത്തിലെ മഴയുടെ കണക്ക് (അവലംബം ഐഎംഡി)
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കുസാറ്റിലെ മെട്രോളജി വിഭാഗം അധ്യാപകൻ ഡോ എസ് അഭിലാഷ് പറഞ്ഞു. "സംസ്ഥാനത്ത് കാലവർഷത്തില്‍ 2018.6 മഴയാണ് ലഭിക്കേണ്ടത്. ലഭിച്ചതാകട്ടെ 1748.1 മിമീ മഴയും. 13 ശതമാനം മഴക്കുറവാണ് ഇത്തവണ ഉണ്ടായത്"-ഡോ അഭിലാഷ് പറഞ്ഞു.
Post a Comment