കണ്ണൂർ: അഴിമതി ആരോപണത്തിന് പിന്നാലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ അന്വേഷണം.
നവീനെതിരെ ആരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും.
അതേസമയം, നവീൻ ബാബുവിന്‍റെ സംസ്കാരം ഇന്ന് നടത്തും. മൃതദേഹം പത്തനംതിട്ടയിലെത്തിച്ചു. ഇന്നു രാവിലെ 10ന് പത്തനംതിട്ട കളക്‌ടറേറ്റില്‍ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം പതിനൊന്നോടെ മലയാലപ്പുഴ പത്തിശേരില്‍ കാരുവള്ളിയില്‍ വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം.
Post a Comment