ഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിയർനസ് അലവൻസ്) മൂന്ന് ശതമാനം വർധിപ്പിച്ചു.
കേന്ദ്രമന്ത്രിസഭയാണ് ഡിഎ വർധനവിന് അംഗീകാരം നല്‍കിയത്.
നിലവില്‍ അടിസ്ഥാന ശന്പളത്തിന്‍റെ 42 ശതമാനമാണ് ഡിഎ. മൂന്ന് ശതമാനം വർധനവ് പ്രഖ്യാപിച്ചതോടെ ഇത് 45 ശതമാനമായി ഉയർത്തുന്നു, ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് പ്രയോജനകരമാണ്. 2024 ജൂലൈ ഒന്ന് മുതലാണ് വർധനവ്.
വർഷത്തില്‍ രണ്ട് തവണയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത്. ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നാല് ശതമാനം വർധിപ്പിച്ചിരുന്നു.
Post a Comment