ഡ്രൈവറുടെ ചെറിയ അശ്രദ്ധപോലും യാത്രക്കാരെ അറിയിക്കാനും കണ്‍ട്രോള്‍ റൂമിലേക്ക്‌ അറിയിപ്പ്‌ നല്‍കാനും അലാറം; നിരത്തുകളില്‍ ഹിറ്റാകാൻ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി സര്‍വീസുകള്‍

യാത്രക്കാർക്ക്‌ മികച്ച സൗകര്യങ്ങള്‍ നല്‍കി നിരത്തുകളില്‍ സൂപ്പർ സ്റ്റാറാകാൻ ഒരുങ്ങി കെഎസ്‌ആർടിസിയുടെ പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകള്‍.ഡ്രൈവർ മൊബൈല്‍ ഉപയോഗിച്ചാലോ കണ്ണടച്ചാലോ യാത്രക്കാരെ അറിയിക്കാനും കണ്‍ട്രോള്‍ റൂമിലേക്ക്‌ അറിയിപ്പ്‌ നല്‍കാനും അനുവദിക്കുന്ന അലാറം അടക്കമുള്ളവ സജ്ജീകരിച്ചുകൊണ്ടാണ് ഈ ബസ് നിരത്തുകളിലേക്ക് എത്തുന്നത്

മറ്റ്‌ എസി ബസുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്‌ത്‌ അത്യാധുനിക സൗകര്യങ്ങളോടെ യാത്ര നടത്താൻ യാത്രക്കാർക്ക് കഴിയും. 40 പുഷ്‌ബാക്ക്‌ സീറ്റ്‌, സീറ്റ്‌ ബെല്‍റ്റ്‌, ഇന്റർനെറ്റ്‌, മൊബൈല്‍ ചാർജിങ്‌, റീഡിങ് ലാമ്ബ്, മാഗസിൻ പൗച്ച്‌, ടിവി, പാട്ട്‌ എന്നിവയാണ് ബസിന്റെ മറ്റ് പ്രത്യേകതകള്‍.വൈഫൈ സൗകര്യമുള്ള ബസില്‍ യാത്രക്കാർക്ക്‌ ഒരു ജിബി ഡാറ്റ സൗജന്യമാണ്‌. അധികനിരക്ക്‌ നല്‍കിയാല്‍ കൂടുതല്‍ ഡാറ്റ അനുവദിക്കും.
കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. പൊതുജനങ്ങള്‍ക്ക് മികച്ച യാത്രാസൗകര്യം നല്‍കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. പ്രതിസന്ധിയിലൂടെ കടന്നുപോയ കെഎസ്‌ആർടിസിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തനതു ഫണ്ട് ഉപയോഗിച്ചാണ് പത്ത് എസി സൂപ്പർ ഫാസ്റ്റ്‌ ബസുകള്‍ വാങ്ങിച്ചത്‌. ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച്‌ എല്ലാ മാസവും മുഴുവൻ ശമ്ബളവും നേരത്തേ നല്‍കാനാണ് വകുപ്പ്‌ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post