സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിൽ. ഇന്ന് ഗ്രാമിന് 45 രൂപ കൂടി 7140 രൂപയും, പവന് 360 രൂപ വർദ്ധിച്ച് 57120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5%വും, 3% GSTയും, HU ID ചാർജസും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ വരും. 18Kt സ്വർണ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കൂടി 5900 രൂപയായി.
56000 ഇനി പഴങ്കഥ; റെക്കോർഡിട്ട് 'പൊന്നുംവില'
Alakode News
0
Post a Comment