തിരുവനന്തപുരം: കേരളത്തില്‍ ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ആക്കുന്ന ‘എന്റെ ഭൂമി’ ഇന്ന് നിലവില്‍ വരും.
എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു മുതല്‍ ലഭ്യമാകും.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് എന്റെ ഭൂമി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുന്നത്. റവന്യു, സര്‍വെ, രജിസ്‌ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ എല്ലാം ഒരു കുടക്കീഴില്‍ വരുന്നതാണ് എന്റെ ഭൂമി. റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുന്നത്.
ഭൂമി കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്‌കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോ മ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂമി തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭിക്കും. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകള്‍ ചേര്‍ന്നാണ് സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ സംവിധാനമാണിത്.
ഭൂമി ഇടപാടുകള്‍ക്ക് ഓഫീസ് സന്ദര്‍ശിക്കാതെതന്നെ കാര്യക്ഷമതയും വേഗവും വര്‍ധിപ്പിക്കാനാകും. സേവനങ്ങള്‍ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാക്കും. ഭൂരേഖകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂര്‍ണ സംരക്ഷണം ലഭിക്കും. ഭൂരേഖാ വിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമായി മാറ്റും. കാസര്‍കോട് ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ തുടക്കം കുറിക്കുന്ന ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മൂന്ന് മാസത്തിനകം ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും.
Post a Comment