ബസിന് മുകളില്‍ കയറി യുവാക്കളുടെ അപകട യാത്ര; അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു



തൃശൂർ > മണ്ണുത്തി ദേശീയപാതയില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് മുകളില്‍ കയറി യുവാക്കളുടെ അപകട യാത്ര. സംഭവത്തില്‍ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസിന് മുകളില്‍ കയറിയാണ് യുവാക്കള്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.

ചിറക്കോട് നിന്ന് വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് തിരികെ വരുന്നതിനിടെ ബസിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ ബസിന് മുകളിലേക്ക് കയറുകയായിരുന്നു. ബസിലെ എയർഹോള്‍ വഴിയാണ് യുവാക്കള്‍ മുകളിലേക്ക് കയറിയത്. മൂന്ന് യുവാക്കള്‍ക്കെതിരെയും ബസിലെ ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. 

മണ്ണുത്തി ദേശീയ പാതയില്‍ അപകടകരമായി യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. വിവാഹ സംഘം സഞ്ചരിച്ച ബസ് മണ്ണൂത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന ഉദ്യോഗസ്ഥരെത്തി തുടർ നടപടികള്‍ സ്വീകരിക്കും.

Post a Comment

Previous Post Next Post