വിദ്യാര്‍ത്ഥികള്‍ക്ക് പോക്കറ്റ് മണി; പുതിയ തട്ടിപ്പ് രീതിയുമായി സൈബര്‍ ഫ്രോഡുകള്‍


തിരുവനന്തപുരം: വിദ്യാർത്ഥികള്‍ക്ക് പോക്കറ്റ് മണിയുമായി സൈബർ ഫ്രോഡുകള്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേരളാ പോലീസ്.

പതിനായിരങ്ങള്‍ പോക്കറ്റ് മണി ആയി നല്‍കുമ്ബോള്‍ വിദ്യാർത്ഥികള്‍ പകരം നല്‍കേണ്ടത് അവരുടെ ബാങ്ക് ഡീറ്റെയില്‍സ് മാത്രമായിരിക്കും. തങ്ങളുടെ പണമില്ലാത്ത ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ എന്താണ് നഷ്ടപെടാനുള്ളത് എന്നോർത്ത് ധൈര്യസമേതമാണ് അവർ അക്കൗണ്ട് ഡീറ്റെയില്‍സ് സൈബർ ഫ്രോഡുകള്‍ക്ക് കൈമാറുന്നത്. പകരം കിട്ടുന്ന പോക്കറ്റ് മണിയെ മാത്രം ലക്ഷ്യം വച്ചപ്പോള്‍ വരാൻ പോകുന്ന ഭവിഷത്തിനെകുറിച്ച്‌ അവർ ചിന്തിക്കുന്നില്ല. നോർത്ത് ഇൻഡ്യയില്‍ ഇത്തരത്തില്‍ പോക്കറ്റ് മണിക്കു പകരം വിദ്യാർത്ഥികളുടെ അക്കൗണ്ട് ഡീറ്റെയില്‍സ് വാങ്ങി സൈബർ തട്ടിപ്പുക്കാർ അവർ തട്ടിയെടുത്ത തുകകള്‍ ഇത്തരം അക്കൗണ്ടുകള്‍ വഴി കൈമാറപ്പെടുന്നു. തട്ടിപ്പുകാർക്ക് സൈബർ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷനേടാനായി കണ്ടെത്തുന്ന പുതിയ വഴികള്‍ ആണ് ഇത്. ഇത് മൂലം പോലീസ് പിടിയില്‍ ആകുന്നത് വിദ്യാർത്ഥകളാണ്.

തങ്ങളുടെ അക്കൗണ്ടില്‍ വരുന്ന ലക്ഷങ്ങളേയും കോടികളേയും കുറിച്ച്‌ അവർ യാതൊരു അറിവും ഉണ്ടാകില്ല. അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബർ വരെ ഇവർ മാറ്റുന്നതിനാല്‍ അക്കൗണ്ട് വഴി നടക്കുന്ന പണമിടപാടുകളുടെ നോട്ടിഫിക്കേഷനോ മെസ്സേജോ വിദ്യാർത്ഥികള്‍ക്ക് വരുകയും ഇല്ല. സൈബർ പോലീസുദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് ഇവർക്ക് പറ്റിയ അബദ്ധവും സൈബർ തട്ടിപ്പുകാരുടെ കെണിയെകുറിച്ചും വിദ്യാർഥികള്‍ക്ക് മനസ്സിലായത്.

വിദ്യാർത്ഥികള്‍ കരുതിയിരിക്കുക. പോക്കറ്റ് മണി എന്ന പുതിയ കെണിയില്‍ വീണ് സൈബർ കുറ്റകൃത്യത്തില്‍ പങ്കാളികളാകാതിരിക്കുക. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയില്‍ നമ്മുടെ മക്കളും യുവതലമുറയും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പുകള്‍ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാല്‍ ഉടൻ തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment

Previous Post Next Post