ദുര്‍ഗാഷ്ടമി ദിനമായ ഇന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കുമുള്‍പ്പെടെ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പി.എസ്.സി നടത്താനിരുന്ന അഭിമുഖം, കായികക്ഷമതാ പരീക്ഷകള്‍, നിയമന പരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് ഇന്ന് നിശ്ചയിച്ച പരീക്ഷ നവംബര്‍ 18ന് നടത്തും.
നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററുകളില്‍ ഇന്ന് (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്) അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഇന്നത്തെ തീയതി ലഭിച്ചവര്‍ക്ക് അടുത്ത പ്രവൃത്തിദിനങ്ങളില്‍ ഹാജരാകാവുന്നതാണ്.
Post a Comment