4 ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ഓറഞ്ച് അലേർട്ട് ഇല്ല. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.

Post a Comment

Previous Post Next Post