ഡല്‍ഹി: തീവണ്ടിസർവീസ് സംബന്ധിച്ച് യാത്രക്കാർക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ജീവനക്കാർക്കെതിരേ ശക്തമായ നടപടിയുമായി റെയില്‍വേ ബോർഡ്.
ഇക്കാര്യം വിശദീകരിച്ച് 17 സോണുകള്‍ക്കും റെയില്‍വേ നിർദേശം നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലെ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം കാര്യക്ഷമമാക്കണമെന്നും യാത്രക്കാർക്ക് തീവണ്ടിസർവീസ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും നിർദേശമുണ്ട്.
റെയില്‍വേ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ജീവനക്കാരായിരിക്കും ഉത്തരവാദികളെന്നും റെയില്‍വേ ബോർഡ് വ്യക്തമാക്കി.
തീവണ്ടികളിലെ ടിക്കറ്റ് നില, ഓടുന്ന സമയം, കോച്ചുകളുടെ ക്രമം എന്നിവസംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാർക്ക് കൃത്യമായി ലഭിക്കണം. പാസഞ്ചർ ഇൻഫർമേഷൻ ഡിസ്‌പ്ലേ ബോർഡുകള്‍ നാഷണല്‍ െട്രയിൻ എൻക്വയറി സംവിധാനവുമായി ബന്ധിപ്പിക്കണം. റെയില്‍വേ സ്റ്റേഷനുകളിലെ വിവരകേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. പഴയ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
Post a Comment