എആര്‍എം വ്യാജപതിപ്പിറക്കിയ പ്രതികള്‍ വേട്ടൈയന്‍ ഷൂട്ട് ചെയ്തു; 2 പേര്‍ പിടിയിലായത് ബാംഗ്ലൂരില്‍ നിന്നും

കൊച്ചി: എആർഎം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ച പ്രതികളെ മറ്റൊരു സിനിമയുടെ വ്യാജൻ നിർമ്മിക്കുന്നതിനിടെ കൊച്ചി സൈബർ പോലീസ് പിടികൂടി.
തമിള്‍ റോക്കേഴ്സ് സംഘാംഗങ്ങളായ കുമരേശ്, പ്രവീണ്‍ കുമാർ എന്നിവരാണ് ബാംഗ്ലൂരില്‍ നിന്ന് പിടിയിലായത്.
ടൊവിനോ തോമസ് നായകനായ എആർഎം തിയേറ്ററുകളിലെത്തിയ അന്നു തന്നെ സിനിമയുടെ വ്യാജ പതിപ്പുമിറങ്ങിയിരുന്നു. ഏ ആർ എം നിർമ്മാതാക്കളുടെ പരാതിയില്‍ ദ്രുതഗതിയില്‍ അന്വേഷിച്ച കൊച്ചി സൈബർ പോലീസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശും പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാൻ തമിഴ് സിനിമയായ വേട്ടയ്യൻ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പോലീസിന്റെ വലയില്‍ വീണത്.

Post a Comment

Previous Post Next Post