ഇരിട്ടി: യാത്ര ദുഷ്കരമായി അന്തർ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂരു റോഡ്. ഇതില്‍ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതല്‍ പെരുമ്ബാടി വരെ 17 കി.മീറ്ററോളം വരുന്ന മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ പെടുന്ന കാനന പാതയാണ്.
കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊല്ലികളുമുള്ള റോഡ് ഇന്ന് അപകടപാതയാണ്. അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് പാതയില്‍ ഉണ്ടായത്.
വീതി കുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകള്‍ മൂലം റോഡില്‍നിന്ന് വാഹനമിറക്കിയാല്‍ അപകടം ഉറപ്പാണ്. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റ് യാത്ര ബസുകളും അടക്കം 60ഓളം ബസുകള്‍ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും, വീരാജ്പേട്ട, മടിക്കേരി അടക്കമുള്ള നഗരങ്ങളിലേക്കും ഇതുവഴി കടന്നു പോകുന്നു. കൂടാതെ ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളില്‍നിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.
Post a Comment