സ്‌കൂള്‍ പഠനസമയത്ത് പിടിഎയും മറ്റു ചടങ്ങുകളും വേണ്ട; സര്‍ക്കുലര്‍

സ്‌കൂള്‍ സമയത്ത് യോഗങ്ങള്‍ വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. PTA, SMC, സ്റ്റാഫ് മീറ്റിങ്, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങിയവ പ്രവൃത്തി സമയത്ത് നടത്തരുതെന്നാണ് നിര്‍ദേശം. പഠനസമയം സ്‌കൂള്‍ കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെ പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അടിയന്തര മീറ്റിങ്ങുകള്‍ നടത്തണമെങ്കില്‍ അനുമതി വാങ്ങണമെന്നും സര്‍ക്കുലറിലുണ്ട്.

Post a Comment

Previous Post Next Post