ആലക്കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടാങ്കർ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവൻചാൽ മണാട്ടിയിലെ പൂക്കോത്ത് മുഹമ്മദ് ഷാഫീഖ് (35) ആണ് മരിച്ചത്. കഴിഞ്ഞ 19ന് ഉച്ചയോടെ കണ്ണൂർ കണ്ണോത്തുംചാലിൽ വച്ചായിരുന്നു അപകടം. ബിരിയാണി പാചകതൊഴിലാളിയാണ് മുഹമ്മദ് ഷാഫീഖ്. ജോലിയുമായി ബന്ധപ്പെട്ടാണ് കണ്ണൂരിലെത്തിയത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ കുടിവെള്ള ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കുകളോടെ മംഗലാപുരം യേനപ്പോയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം.പരേതനായ ഹംസയുടെ മകനാണ്. മാതാവ്: ആസിയ. സഹോദരങ്ങൾ: ലത്തീഫ്, ഷഫീഖ്.
കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് പരിക്കേറ്റ കരുവൻചാൽ സ്വദേശിയായ യുവാവ് മരിച്ചു
Alakode News
0

Post a Comment