പാത്തൻപാറ: കരുവഞ്ചാൽ പാത്തൻപാറ സ്വദേശിയായ യുവാവിനെ തളിപ്പറമ്പ് ഏഴാംമൈലിൽ നിന്ന് കാണാതായി.
സജിത്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടിയന്തരമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം
+91 94968 31202
+91 94956 55154
തോണക്കര തകിടിയേൽ പരമേശ്വരന്റെ മകൻ ടി പി സജിത്തിനെയാണ് കാണാതായത്. 25 വയസ്സാണ് പ്രായം.
ശനിയാഴ്ച രാവിലെ 11 മണിയോടെ ഏഴാം മൈലിലെ കെട്ടിട നിർമ്മാണ കമ്പനിയുടെ സൈറ്റിൽ നിന്ന് പോയതായിരുന്നു സജിത്ത്.
ബൈക്കിൽ പോയ സജിത്തിനെ പറ്റി പിന്നീട് യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഫോൺ ട്രാക്ക് ചെയ്യാനും സാധിക്കുന്നില്ല.
സജിത്ത് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Post a Comment