ചികിത്സയ്ക്കിടെ രോഗി മരിച്ചു; വ്യാജ ഡോക്ടര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടക്കടവ് ടി.എം.എച്ച്‌.ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.


പിന്നീട് വിനോദിന്‍റെ മകൻ ഡോ.അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സിച്ച അബു ഏബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് കുടുംബം ഫറോക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സെപ്റ്റംബർ 23ന് പുലർച്ചെ 4.30 ഓടെയാണ് നെഞ്ചുവേദനയും ചുമയും മൂലം വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Post a Comment

Previous Post Next Post