മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തിയ വിമാനത്തിലെ ടോയ്‌ലെറ്റില്‍ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 70 ലക്ഷം രൂപ വരുന്ന 891 ഗ്രാം സ്വർണമാണ് കണ്ണൂർ ഡിആർഐ സംഘം കണ്ടെടുത്തത്.
ഇന്നലെ രാവിലെ പത്തോടെ അബുദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സ്വർണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
യാത്രക്കാർ ഇറങ്ങിയ ശേഷം നടത്തിയ പരിശോധന യിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു. സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. നീണ്ട മാസങ്ങള്‍ക്ക് ശേഷമാണ് കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് സ്വർണം പിടികൂടുന്നത്.
Post a Comment