ഉദയഗിരി, തേര്‍ത്തല്ലി പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് തിരിച്ചടി

ആലക്കോട്: വൈറല്‍ പനി ഉള്‍പ്പെടെ വ്യാപകമാകുന്പോള്‍ തേർത്തല്ലി, ഉദയഗിരി പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടർമാരില്ല.

ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന പിഎച്ചസിയിലാണ് ഈ ദുരവസ്ഥ. മെഡിക്കല്‍ ഓഫീസറടക്കം മൂന്നു ഡോക്ടർമാരുടെ സേവനം ഇരു ആശുപത്രികളിലും വേണം. കുറെ നാളുകളായി ഒരു ഡോക്ടറുടെ സേവനം മാത്രമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്.
കുറച്ചു നാളുകളായി ഉച്ചകഴിഞ്ഞ് ആശുപത്രികളില്‍ ഡോക്ടറുടെ സേവനവും രോഗികള്‍ക്ക് ലഭിക്കുന്നില്ല. കൂടാതെ, ആവശ്യത്തിന് നഴ്‌സിംഗ്, പാരാമെഡിക്കല്‍ ജീവനക്കാർ ഇല്ലാത്തതും ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഉദയഗിരി-തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തിച്ചികിത്സ തുടങ്ങണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും അതും ഇതുവരെ യാഥാർഥ്യമായിട്ടില്ല.

Post a Comment

Previous Post Next Post