കണ്ണൂർ: അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂർ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ ഗവി യാത്ര പുനരാരംഭിച്ചു.
ഒക്‌ടോബർ നാല്, 25 തീയതികളില്‍ പുറപ്പെടുന്ന യാത്രയില്‍ രണ്ടാമത്തെ ദിവസം കുമളി, കമ്ബം, രാമക്കല്‍ മേട് എന്നിവയും സന്ദർശിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറിന് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും ഉള്‍പ്പെടെ ഒരാള്‍ക്ക് 6090 രൂപയാണ് ചാർജ്. ഫോണ്‍: 80894 63675, 94970 07857.
Post a Comment