സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 55,000 കടന്നു. ഇന്ന് പവന് 480 രൂപ വര്‍ധിച്ചതോടെയാണ് വില വീണ്ടും 55,000 കടന്നത്. 55,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് കൂടിയത്. 6,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ സ്വർണ വില 200 രൂപയോളം കുറഞ്ഞിരുന്നു. കഴിഞ്ഞ 3 ദിവസത്തിനിടെ 440 രൂപയോളം കുറഞ്ഞാണ് ഇപ്പോൾ വീണ്ടും തിരിച്ചു കയറിയത്.
വീണ്ടും റെക്കോർഡിലേക്ക്; സ്വര്‍ണവില 55,000 കടന്നു
Alakode News
0
Post a Comment