ആലക്കോട്: മലയോര ഹൈവേയും ടി. സി.ബി റോഡിനെയും ബന്ധിപ്പിച്ച് കോടികൾ ചിലവിട്ട് നിർമ്മിക്കുന്ന കരുവൻചാൽ പാലത്തിന്റെ പ്രവർത്തി പൂർത്തീകരണത്തിലേക്ക് നീങ്ങുന്നു. മലയോര മേഖലയുടെ പതിറ്റാണ്ടു കൾ നീണ്ട കാത്തിരിപ്പ് സഫലമാക്കിയാണ് പാലം പ്രവൃത്തി പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുന്നവിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. കൈവരികളുടെ നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. അടുത്ത ദിവസം തന്നെ ഇത് പൂർത്തിയാകും. കരുവൻചാൽ ടൗണിനെയും ന്യൂബസാറിനെയും ബന്ധിപ്പിച്ചുള്ള അപ്രോച്ച് റോഡുകളുടെ പ്രവൃത്തിയാണ് ഇനി അവശേഷിക്കുന്നത്. ഇതും വേഗത്തിൽ പൂർത്തീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പാലം പൂർത്തീകരിക്കപ്പെടുന്നതോടെ പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗതകുരുക്കിൽ നിന്നുള്ള മോചനത്തിനാണ് വഴിയൊരുക്കപ്പെടുന്നത്
കരുവൻചാൽ പാലം പൂർത്തീകരണത്തിലേക്ക്; കൈവരി നിർമ്മാണം തുടങ്ങി
Alakode News
0
Post a Comment