ഓർമ്മയിൽ ഇരിക്കട്ടെ....!മലയോരത്തിൻ്റെ റെയിൽവേ സ്റ്റേഷൻ KSRTC സർവീസുകൾ ഇവയാണ്


കണ്ണൂർ - തളിപറമ്പ് - ആലക്കോട് - മണക്കടവ്  - ചീക്കാട് 
രാവിലെ4.20 ന്  ചീക്കാട് നിന്ന് പുറപ്പെട്ട്  ആലക്കോട് 4.45 AM പാസ് ആയി 6.05 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിചേരുന്നതും വൈകുന്നേരം 5.15 ന് തളിപറമ്പ് നിന്ന് എടുത്ത് ആലക്കോട് വഴി ചീക്കാട് എത്തി ചേരുന്ന സർവ്വീസും,

രാത്രി കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിൻ വന്നശേഷം 12 മണിയോടെ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലക്കോട് വഴി വരുന്ന സർവ്വീസ് രാവിലെ 7.45 ന് ചീക്കാട് നിന്ന് തിരികെ പോകുന്നതും ആണ് . 

പ്രസ്തുത സർവീസുകൾ മുടങ്ങാതെ ഓടുന്നവയും ആണ്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി യാത്രക്കാർ ഇല്ലാതെ സർവീസുകൾ നഷ്ടത്തിൽ ആണ് രാത്രി കാലങ്ങളിൽ മുടങ്ങാതെ ഓടുന്ന സർവ്വിസുകൾ നിലനിൽക്കേണ്ടത്  നാടിൻ്റെ ആവശ്യം ആയതിനാൽ സാധിക്കുന്നവർ ഈ സർവീസുകൾ പ്രയോജനപ്പെടുത്തണം. 

Post a Comment

Previous Post Next Post