വെള്ളത്തില്‍ ലാര്‍വയും വണ്ടും പുഴുവും; മില്‍മ ബൂത്ത് ആരോഗ്യവിഭാഗം പൂട്ടിച്ചു

കണ്ണൂർ: മലിന ജലം പാചകാവശ്യത്തിന് ഉപയോഗിച്ച മില്‍മ ബൂത്ത് കോർപറേഷൻ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിച്ചു. മുനീശ്വരൻ കോവിലിന് മുൻവശത്തെ സി.
സുലോചനയുടെ പേരിലുള്ള മില്‍മബൂത്തിലാണ് ഇന്നലെ രാവിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മലിനജലം കണ്ടെത്തിയത്. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. 

ചിലയിടങ്ങളില്‍ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്ത നിലയിലും മൂടി വയ്ക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സീനിയർ പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം. സുധീർ ബാബു, പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ സി.ആർ. സന്തോഷ്‌കുമാർ, എ.വി. ജൂന റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Post a Comment

Previous Post Next Post