കാട്ടാനപ്പേടിയിൽ വീടിന് പുറത്തിറങ്ങാനാകുന്നില്ല, അഞ്ചുദിവസമായി വനാതിർത്തിയിൽ കാട്ടാനക്കൂട്ടം



ആലക്കോട്: അഞ്ചുദിവസമായി കൃഷിയിടത്തിൽ തമ്പടിച്ച് കുട്ടിയാനകൾ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം. ആനപ്പേടിയിൽ താമസം മാറ്റിയവരുടെ കൃഷിയിടത്തിൽ ഉൾപ്പെടെ വൻ നാശമാണുണ്ടാക്കുന്നത്. തൊമ്മിത്താഴത്ത് ജോസഫിന്റെ വീടിന് നാശം വരുത്തി. പുണർതാംകുന്നേൽ ഷിജു, ഓലിക്കൽ ഇസാക്ക്, തയ്യിൽ തോമസ് തുടങ്ങിയവർക്ക് വലിയ നാശമാണുണ്ടാക്കിയത്. തയ്യിൽ ചാക്കോ, കണയങ്കൽ ജോസഫ്, മൂഴിയിൽ സണ്ണി, തുരുത്തേൽ ജോമോൻ, ഇടക്കരക്കണ്ടം ഷിബു തുടങ്ങി നിരവധി പേർ വലിയ ഭീഷണിയിലാണ്.




ഫയൽ ചിത്രം 

Post a Comment

Previous Post Next Post