കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; പത്തുവയസുകാരി മരിച്ചു

തൃശൂര്‍: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരി മരിച്ചു. ചേലക്കരയിലാണ് സംഭവം. വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്ബതികളുടെ ഏക മകള്‍ എല്‍വിന(10) യാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9.30 ന് ആണ് അപകടമുണ്ടായത്. മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്തുപോയി തിരിച്ചെത്തിയ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എല്‍വിന.

Post a Comment

Previous Post Next Post