എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പരീക്ഷാർഥികൾ ആവശ്യപ്പെട്ടാൽ മാർക്ക് വിവരം വെളിപ്പെടുത്തുന്നതിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്.
എസ്എസ്എൽസിക്ക് ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിനും നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയത്.
എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡി ഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർഥിക്ക് വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി പരീക്ഷ കമ്മിഷണർക്ക് നൽകി.
https://chat.whatsapp.com/LTX7UKS9Vqb9UDQwVvpkde
Post a Comment