വയനാട് ഉരുള്‍പൊട്ടല്‍; പുലിക്കളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി

തൃശ്ശൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ നടത്താറുള്ള പുലിക്കളിയും കുമ്മാട്ടിക്കളിയും ഇത്തവണ ഒഴിവാക്കി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയതെന്ന് അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച ചേർന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് കോര്‍പ്പറേഷൻ യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. 

സെപ്റ്റംബര്‍ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു.

Post a Comment

Previous Post Next Post