സൂ സഫാരി പാർക്ക് വാലുവേഷൻ നടപടികൾ ആരംഭിച്ചു



ചപ്പാരപ്പടവ്: നാടുകാണിയിലെ നിർദ്ദിഷ്ട സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടി ക്രമങ്ങൾക്ക് വേഗതയേറി. ഇതിന്റെ വാലു വേഷൻ നടപടികളുടെ ഭാഗമായി ഇന്നലെ ഫോറസ്റ്റ്, റവന്യൂ, പ്ലാൻ്റേഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് വിലയിരുത്തലുകൾ നട ത്തി. 


പ്ലാന്റേഷൻ കോർപറേഷന് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു വേണ്ടി യാണ് ചർച്ചകളും സന്ദർശനവും നടത്തിയ


13ന് താലൂക്ക് കോൺഫറൻസ് ഹാളിൽ തഹ സിൽദാരുടെ നേതൃത്വത്തിൽ നടക്കുന്ന ചർ ച്ചയുടെ മുന്നോടിയായിട്ടായിരുന്നു ഇന്നല ത്തെ സ്ഥലം സന്ദർശനം. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സൂ സഫാരി പാർക്ക് തുടങ്ങുന്നതിന് ആവശ്യമായ അന്തിമ തീരുമാനം എടുത്തത്.


തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയു ടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷൻ കോർപറേഷന്റെ്റെ കൈവശമുള്ള 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചിരുന്നു. 


നാടുകാണി ഡിവിഷനിലെ പ്ലാൻ്റേഷൻ കോർപറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു ന ൽകാനുള്ള നിരാക്ഷേപ പത്രമാണ് നൽകിയത്. 


റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്തു ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.


കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീ ക്ഷത്തിൽ മൃഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകല്പന ചെയ്‌തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേപോലെ നിലനിർത്തി സ്വഭാവികവനവത്ക്കരണം നടത്തിയാണ് പാർ ക്കിന്റെ രൂപകല്പന. 


സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാൻ്റേഷൻ കോർപറേ ഷനിലെ ജീവനക്കാരെ നിർദിഷ്ട പാർക്കിലേക്ക് ആഗിരണം ചെയ്യും.



Post a Comment

Previous Post Next Post