വയനാട്ടിൽ ഭൂചലനം? അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം

വയനാട് അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദമുണ്ടായതായി നാട്ടുകാർ. ആനപ്പാറ, താഴത്തുവയൽ, എടക്കൽ പ്രദേശങ്ങളിൽ നിന്നാണ് ശബ്ദം കേട്ടത്. പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയാണ്. വലിയ ശബ്ദമാണ് കേട്ടതെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. ഇതുവരെ കേൾക്കാത്ത ശബ്ദമാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. സർക്കാർ അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

Post a Comment

Previous Post Next Post