വയനാട്ടിൽ ഭൂമിക്കടയിൽ ഉണ്ടായ ശബ്ദം ഭൂചലനമല്ലെന്ന് സ്ഥിരീകരണം. കാലാവസ്ഥാ വിദഗ്ധരാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്. വലിയ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ മണ്ണിനടിയിൽ ഉണ്ടാവുന്ന ചില പ്രതിഭാസം മാത്രമാണ് ഇതെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. അങ്ങനെ ഉണ്ടാവുന്ന ഒരു പ്രകമ്പനം മാത്രമാണ് ഇപ്പോൾ സംഭവിച്ചത്. ഭൂചലനമായി മാറിയിട്ടില്ലെന്നും വിദഗ്ധർ അറിയിച്ചു.
ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല
വയനാട്ടിലെ പ്രകമ്പനം ഭൂകമ്പമാപിനിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മണ്ണിന് താഴെയുള്ള പാറക്കെട്ടുകള്‍ നീങ്ങിയ ചെറുചലനമാകാം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിവരം ശേഖരിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പും പറഞ്ഞു. സ്ഥലത്ത് വലിയ ശബ്ദവും മുഴക്കവും കേട്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
Post a Comment