ആര്‍ ജെ ലാവണ്യ അന്തരിച്ചു; പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട റേഡ‍ിയോ ജോക്കി

ദൂബായിലെ റേഡിയോ കേരളം 1476 AM ല്‍ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ, 41) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
15 വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു.

ക്ലബ് എഫ് എം, റെഡ് എഫ്‌എം, യുഎഫ്‌എം, റേഡിയോ രസം തുടങ്ങിയവയിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം നേടിയ ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാവുകയായിരുന്നു.

വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓണ്‍ ഡിമാന്‍റ്, ഖാന പീന തു പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയാക്കി മാറ്റിയത്‌.

കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) ആണ് ഭർത്താവ്. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല.

നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്‍റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിലാണ് സംസ്കാരം.

Post a Comment

Previous Post Next Post