കണ്ണൂർ : ഡിറ്റിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിൻവലിച്ചു. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനുള്ള സാധ്യത നില നിൽക്കുന്നതിനാൽ ബീച്ചുകളിലേക്കുള്ള നിയന്ത്രണം തുടരും.മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. വെളളച്ചാട്ടങ്ങൾ അടക്കമുള്ളവ സന്ദർശിക്കുമ്പോൾ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ ഇല്ലാതെ വെള്ള ചാട്ടങ്ങളിൽ അടക്കം ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സെക്രട്ടറി പത്ര കുറിപ്പിൽ അറിയിച്ചു
കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം ഭാഗികമായി പിൻവലിച്ചു
Alakode News
0
Post a Comment