മണക്കടവ്:മണക്കടവ് ശ്രീപുരം ഗവ. എച്ച്.എസ്.എസിന് കെട്ടിടം നിർമിക്കാൻ കിഫ്ബിയിൽനിന്ന് സാങ്കേതികാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.
ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് അനുമതി ലഭിച്ചത്. കിഫ്ബിയിൽനിന്ന് മൂന്നുകോടി രൂപ കെട്ടിടനിർമാണത്തിന് അനുവദിച്ചിരുന്നു.
മറ്റ് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം കെട്ടിടനിർമാണം തുടങ്ങണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.
.jpeg)
Post a Comment