മോദി ഇന്ന് വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച ചൂരല്‍മല സന്ദർശിക്കും. രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ ദുരന്തമേഖല നിരീക്ഷിക്കും. മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. 12.15 ഓടെ ദുരന്തമേഖലയിൽ എത്തുന്ന മോദി മൂന്ന് മണിക്കൂറോളം സ്ഥലത്ത് തുടരും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദർശിക്കും.
Post a Comment