ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍

പാരിസ് ഒളിംപിക്‌സില്‍ പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവതിന് വെങ്കല മെഡല്‍. പോർട്ടറിക്കോ താരത്തിനെതിരെ ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമന്റെ വിജയം. ഇതോടെ ഈ ഒളിംപിക്സിൽ ഇന്ത്യക്ക് ആറാം മെഡല്‍ ലഭിച്ചു. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോൽപ്പിച്ചത്.

Post a Comment

Previous Post Next Post