കേരളം അടക്കം രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലെയും ബിഎസ്‌എൻഎല്‍ (BSNL) ഉപയോക്താക്കള്‍ കേള്‍ക്കാൻ കൊതിക്കുന്ന ഒരു വാർത്ത എത്തിയിരിക്കുന്നു.
ബിഎസ്‌എൻഎല്‍ 4ജി സേവനങ്ങള്‍ ഈ വർഷം ഒക്ടോബറില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്തിക്കും. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ബിഎസ്‌എൻഎല്‍ 4ജി അവതരണത്തിന്റെ ഭാഗമായുള്ള ടെസ്റ്റുകള്‍ നടന്നതായും ഫലങ്ങള്‍ പൂർണ്ണമായും തൃപ്തികരമാണ് എന്നും ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. റിസള്‍ട്ട് അനുകൂലമായതിനാല്‍ വരിക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 4ജി സേവനങ്ങള്‍ ഒക്ടോബറില്‍ അവതരിപ്പിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടില്‍ പറയുന്നു.
ഒക്ടോബർ ആദ്യം വന്ന ഒരു റിപ്പോർട്ടില്‍ രാജ്യമെമ്ബാടുമായി 15000 മൊബൈല്‍ ടവറുകളില്‍ ബിഎസ്‌എൻഎല്‍ 4ജി ലഭ്യമാക്കിയതായി ബിഎസ്‌എൻഎല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം 25,000 ടവറുകളില്‍ ബിഎസ്‌എൻഎല്‍ 4ജി എത്തിച്ചിരിക്കുന്നു. അതായത് ബിഎസ്‌എൻഎല്‍ 4ജി വ്യാപനം മുൻപത്തെക്കാള്‍ ഏറെ വേഗത്തില്‍ ഇപ്പോള്‍ മുന്നേറുന്നുണ്ട് എന്നർഥം.
Post a Comment