ബംഗളൂരു: ഹാസൻ സകലേശ്പുര ചുരത്തില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511/16512) ഉള്‍പ്പെടെ ബംഗളൂരു-മംഗളൂരു റൂട്ടിലോടുന്ന 14 ട്രെയിനുകള്‍ രണ്ടു ദിവസം കൂടി റദ്ദാക്കി.
നേരത്തെ ഈ മാസം നാലുവരെ റദ്ദാക്കിയിരുന്നു. 16511 ആഗസ്റ്റ് അഞ്ചു വരെയും 16512 ആഗസ്റ്റ് ആറുവരെയുമാണ് റദ്ദാക്കിയത്.യെഡക്കുമറിക്കു സമീപം വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്. മണ്ണ് പൂർണമായും നീക്കി. പാളത്തിന്റെ സുരക്ഷാ പരിശോധന നടത്തിയ ശേഷമേ സർവിസുകള്‍ പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ മൈസൂരു ഡിവിഷൻ മാനേജർ ശില്‍പി അഗർവാള്‍ പറഞ്ഞു.
Post a Comment