ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വധശ്രമം. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിക്കിടെയാണ് ട്രംപിനെതിരെ വധശ്രമമുണ്ടായത്.
അക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോട്ടുകള്‍ പുറത്തുവന്നു.
പെൻസില്‍വാനിയയില്‍ ശനിയാഴ്ച നടന്ന ഒരു പ്രചാരണ റാലിക്കിടെയാണ് ആക്രമണം. വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വേദിയില്‍ നിന്ന് സുരക്ഷിതമായി മറ്റി. ട്രംപിൻ്റെ മുഖത്തിന് പരിക്കേറ്റതായി റിപോർട്ടുകള്‍ പുറത്തു വന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് സുരക്ഷിതനാണെന്നും അദ്ദേഹത്തിൻ്റെ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു . സംഭവത്തെക്കുറിച്ച് നിലവിലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് പ്രാഥമിക വിശദീകരണം നല്‍കിയിട്ടുണ്ട് . ട്രംപിനെതിരെയുണ്ടായത് വധശ്രമം ആണെന്ന വിലയിരുത്തലിലാണ് രഹസ്യന്വേഷണ സംഘം.
The post ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്! വലതു ചെവിക്ക് പരുക്കേറ്റു ; ആക്രമണശ്രമം പെൻസില്‍വാനിയയിലെ റാലിക്കിടെ appeared first on Latest Kerala News | Malayalam News | Kerala Politics | Malayalam Movies | Kerala Travel | Breaking News | Tatwamayi News.
Post a Comment