ശ്രീകണ്ഠപുരം: പഴങ്കഥകളില്‍ മാത്രം വായിച്ചറിഞ്ഞ നിധി കാണാൻ നാട്ടുകാർ ഒഴുകിയെത്തി. വെള്ളിനാണയങ്ങളും മുത്തുമണികളും കണ്ടതോടെ കണ്ണുകളിലാകെ കൗതുകം.
ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡില്‍ പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപെത്തെ റബർ തോട്ടത്തില്‍നിന്നാണ് രണ്ട് ദിവസമായി നിധിശേഖരം കണ്ടെത്തിയത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി ശേഖരം കണ്ടെത്തിയത്. ആയിഷ, സുഹറ എന്നിവരാണ് നിധിശേഖരം ആദ്യം കണ്ടത്. ഭണ്ഡാരം പോലുള്ള ചെമ്ബുപാത്രവും ചിതറിയ നിലയില്‍ ആഭരണങ്ങളുമാണ് ലഭിച്ചത്.
കൂടോത്രമാണോയെന്ന തമാശ പറഞ്ഞ് ഇവ അവിടെ വെച്ച് മറ്റുതൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസിനെ അറിയിച്ചത്. അവരെത്തി കൈമാറിയതോടെയാണ് തൊഴിലാളികള്‍ മടങ്ങിയത്. സുജാത, സുലോചന, നബീസ, ആയിഷ, സുഹറ, രോഹിണി പത്മിനി, ശാന്ത, കാര്‍ത്ത്യായനി, അജിത, ദിവ്യ, സാവിത്രി, ജാനകി, ജാന്‍സി, വിമല, കമല, പ്രേമ, രാധ, സുമിത്ര എന്നിവരാണ് തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ലഭിച്ചതിന്റെ തൊട്ടടുത്തുനിന്ന് ശനിയാഴ്ച നബീസയാണ് വെള്ളിനാണയങ്ങളും മുത്തുമണികളും കണ്ടെത്തിയത്. നിധി കണ്ടെത്തുമ്ബോള്‍ ആരോ കൂടോത്രം ചെയ്ത സാധനങ്ങളാണെന്നാണ് ആദ്യം കരുതിയത്.

Post a Comment