മഴ പെയ്താല്‍ നടുവില്‍ ടൗണ്‍ വെള്ളത്തില്‍

നടുവില്‍: നടുവില്‍-ചെമ്ബന്തൊട്ടി റോഡില്‍ മഴക്കാലത്തെ യാത്ര ദുരിതമാകുന്നു. അരക്കിലോമീറ്ററോളം ചെളി കലർന്ന മഴവെള്ളം റോഡു വഴിയാണ് ഒഴുകുന്നത്.
ഒരു പതിറ്റാണ്ടിലധികമായി സ്ഥിതി ഇതാണ്. ഓവുചാലില്ലാത്തതാണു കാരണം. ടാറിംഗിന് പലവട്ടം ഫണ്ട് അനുവദിച്ച്‌ പണി തുടങ്ങാതെ അവഗണിക്കുകയായിരുവെന്നു നാട്ടുകാർ പറയുന്നു. 

പാടെ തകർന്ന റോഡും ശോച്യാവസ്ഥയിലാണ്. അതോടൊപ്പം റോഡ് നിറഞ്ഞ് മലിനജലം ഒഴുകുന്നത് കാല്‍നടയാത്രക്കാരുള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വ്യാപാരികളും പ്രതിഷേധവുമായി രംഗത്തുണ്ട്. മെക്കാഡം ടാറിംഗ് പണിയുടെ ആദ്യഘട്ടം ശ്രീകണ്ഠപുരത്തു നിന്നു തുടങ്ങിയിട്ടുണ്ട്.10 കിലോമീറ്റർ ദൂരമുള്ള നിർമാണം പൂർത്തിയാകണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡു കൂടിയാണിത്.

Post a Comment

Previous Post Next Post