ഒടുവള്ളി: കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് ഓടിച്ചിരുന്നയാളുള്‍പ്പെടെ ഹോട്ടലിലേക്ക് ഇടിച്ചുകയറി.
ബൈക്ക് യാത്രക്കാരനും ഹോട്ടലില്‍ ഉണ്ടായിരുന്നവരും ഉള്‍പ്പെടെ അഞ്ചു പേർക്ക് പരിക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഒടുവള്ളി ടൗണിലായിരുന്നു സംഭവം.
ആലക്കോട് ഭാഗത്തുനിന്നും വന്ന കാർ നടുവില്‍ ഭാഗത്തുനിന്നും വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ വനിത ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബിനോയ്, സജികുമാർ എന്നിവർക്കും ഹോട്ടല്‍ ജീവനക്കാരായ സെബാസ്റ്റ്യൻ, ബാബു, ബൈക്ക് ഓടിച്ചിരുന്ന വിമുക്ത ഭടൻ ആനന്ദ് എന്നിവർക്കാണു പരിക്കേറ്റത്. ബിനോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും സജികുമാറിനെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചു.
ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. സെബാസ്റ്റ്യൻ, ബാബു എന്നിവരെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആനന്ദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തില്‍ ഹോട്ടലിന് അരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
Post a Comment