തടിക്കടവ് മണിക്കലില്‍ വീട് കത്തി നശിച്ചു

തടിക്കടവ്: തടിക്കടവ് മണിക്കലില്‍ വീട് പൂർണമായും കത്തി നശിച്ചു. പരിയാരത്ത് വീട്ടില്‍ അളകേശന്‍റെ വീടാണ് കത്തിയത്.
അടുപ്പില്‍ നിന്നും തീ പടർന്നതാകാം തീ പടരാൻ കാരണമായതെന്ന് സംശയിക്കുന്നു. 

രണ്ടു മണിക്കൂറോളം കത്തിയ തീ നാട്ടുകാർ ചേർന്ന് അണച്ചു. വീട്ടിലെ ഗ്രഹോപകരണങ്ങളും കാർഷികോത്പന്നങ്ങളായ റബർ, അടയ്ക്ക എന്നിവയും പണവും പൂർണമായും കത്തി നശിച്ചു. 
പോലീസ്, വില്ലേജ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. പഞ്ചായത്തംഗങ്ങളായ വി.പി. ഗോവിന്ദൻ, ജോസഫ് ഉഴുന്നുപാറ എന്നിവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post