സ്കൂളിന്‍റെ മതില്‍ ഇടിഞ്ഞുവീണത് റോഡില്‍ നിന്ന് നീക്കം ചെയ്യാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു

കാർത്തികപുരം: കനത്ത മഴയെ തുടർന്ന് കാർത്തികപുരം ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന്‍റെ മതില്‍ ഇടിഞ്ഞുവീണത് റോഡില്‍ നിന്ന് നീക്കം ചെയ്യാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
ഒരുമാസം മുമ്ബാണ് മതില്‍ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. 

ഇതേത്തുടർന്ന് കാർത്തിപുരം പാറോത്തുമല റൂട്ടില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. 50 മീറ്ററോളം നീളമുള്ള മതിലിന്‍റെ 12 മീറ്ററോളം വരുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ഇത് ഇപ്പോഴും റോഡില്‍ കിടക്കുന്നതു മൂലം ഇതുവഴിയുള്ള വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. വിദ്യാർഥികളും അധ്യാപകരും ഏറെ ബുദ്ധിമുട്ടിയാണ് സ്കൂളിലേക്ക് പ്രവേശിക്കുന്നത്. 

നാലുമീറ്റർ ടാറിംഗ് ചെയ്തിട്ടുള്ള റോഡില്‍ ഏകദേശം ഒരു മീറ്ററിന് താഴെ മാത്രമാണ് വാഹനങ്ങള്‍ കടന്നു പോകുന്നതിന് അവശേഷിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ പുറകില്‍ ഇരിക്കുന്നവരെ ഇറക്കിയ ശേഷമാണ് ഇതിലൂടെ കടന്ന് പോകുന്നത്. 

സ്കൂള്‍ ജില്ലാ പഞ്ചായത്തിന്‍റെ കൈവശമായതിനാല്‍ ടെൻഡർ വച്ച്‌ നടപടി സ്വീകരിക്കാൻ വൈകുന്നതാണ് ഇടിഞ്ഞ ഭാഗം നീക്കം ചെയ്യാത്തതിന് കാരണമെന്നു പറയപ്പെടുന്നു.

Post a Comment

Previous Post Next Post