വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളില്‍ നിന്ന് പണപ്പിരിവെന്ന്

ആലക്കോട്: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പിമല വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളില്‍ നിന്ന് പണം ഈടാക്കുന്നതായി പരാതി.
സ്വകാര്യ വ്യക്തികള്‍ ചേർന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ ഗെയിറ്റും ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ചാണ് പണം വാങ്ങുന്നത്. പ്രവേശന ഫീസായി ഓരോ സഞ്ചാരികളില്‍ നിന്നും 20 രൂപ വീതമാണ് ഈടാക്കുന്നത്. 

ആലക്കോട് പഞ്ചായത്ത് അധികൃതരോ, വനംവകുപ്പോ അറിയാതെയാണ് ഇത്തരത്തില്‍ പിരിവ് നടത്തുന്നത്. ഓരോ ദിവസവും നിരവധി സഞ്ചാരികളാണ് വെള്ളച്ചാട്ടം കാണാൻ വനം വകുപ്പിന്‍റെ കൈവശമുള്ള ഈ പ്രദേശത്ത് എത്തുന്നത്. എന്നാല്‍, ഇതിലേക്കുള്ള വഴി സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലത്തു കൂടിയായതാണ് പണം പിരിക്കുന്നതിന് വഴിവയ്ക്കുന്നത്. 

ടൂറിസം വികസനത്തിനായാണ് സൊസൈറ്റി രൂപികരിച്ച്‌ സഞ്ചാരികളില്‍ നിന്ന് പ്രവേശന ഫീസ് വാങ്ങുന്ന തെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാല്‍, അനധിതൃത പിരിവിനെതിരേ നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ആവശ്യം ഉയർന്നു.

Post a Comment

Previous Post Next Post