കാര്‍ മതിലില്‍ ഇടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ചെറുപുഴ: ചെറുപുഴ-തിരുമേനി റോഡില്‍ മഞ്ഞക്കാടിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച്‌ രണ്ടുപേർക്ക് പരിക്കേറ്റു.
തിരുമേനിയിലെ ഇളയാനിത്തോട്ടത്തില്‍ സെബാസ്റ്റ്യൻ (70), ഭാര്യ മേരി (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

Post a Comment

Previous Post Next Post