പൂവ്വത്ത് കുട്ടിഡ്രൈവര്‍ പിടിയില്‍ രക്ഷിതാവിന് പിഴ-55,000 രൂപ

.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി.ഉടമയായ രക്ഷിതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
പന്നിയൂര്‍ മദീനപള്ളിയിലെ പാറോട്ടകത്ത് വീട്ടില്‍ പി.നൂറുദ്ദീന്റെ(43)പേരിലാണ് കേസ്.
ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കാനുള്ള പുതിയ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കെ.എല്‍.60 എസ്-7995 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ പിടികൂടിയത്.

55,000 രൂപയാണ് ഇതിന് പിഴയായി ഈടാക്കുക.
കൂടാതെ 25 വയസ് പൂര്‍ത്തിയായാല്‍ മാത്രമേ ഈ കുട്ടിക്ക് ഇനി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ.
അടുത്ത ദിവസങ്ങളിലും നടപടികള്‍ കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post