ബൈക്കിന്റെ പിറകിലിരുന്നോളു പക്ഷെ മിണ്ടരുത്; പണി പിഴയായി വരും

തിരുവനന്തപുരം: ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നില്‍ ഇരിക്കുന്ന ആള്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം.
ബൈക്കിനുപിന്നില്‍ ഹെല്‍മറ്റ് വച്ച ആളിനെ കയറ്റാം. പക്ഷേ അയാളോട് ഒരുകാരണവശാലും സംസാരിക്കരുത്. ഇങ്ങനെ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറില്‍ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ മനോജ് കുമാർ നിർദ്ദേശിച്ചു. 

ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെല്‍മറ്റ് ധരിച്ച്‌ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം.

Post a Comment

Previous Post Next Post