കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ്; ആന്ധ്രക്കും ബിഹാറിനും വാരിക്കോരി പ്രഖ്യാപനങ്ങൾ



മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ജാർഖണ്ട്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രത്യേക പാക്കേജ്. ബിഹാറിന് പുതിയ എയർപോർട്ടുകൾ, മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചു.

ആന്ധ്രയുടെ മൂലധന ആവശ്യങ്ങൾ മനസിലാക്കുന്നുവെന്ന് ധനമന്ത്രി. ആന്ധ്ര വ്യവസായ വികനത്തിന് പ്രത്യേക സഹായം നൽകും. ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി രൂപീകരിക്കും. ആന്ധ്രക്ക് 15,000 കോടി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗര വികസനത്തിനാണ് 15000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ബിഹാറിലെ ഹൈവേകൾക്ക് 26,000 കോടി പ്രഖ്യാപിച്ചു

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുൽ പോസ്റ്റൽ പേമെന്റ് ബാങ്കുകൾ എത്തും. 63,000 ഗ്രാമങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി. കിഴക്കൻ സംസ്ഥാനങ്ങൾക്ക് പൂർവോദയ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വായ്‌പ. ചെറുകിട- ഇടത്തരം വ്യവസായ ശാലകൾക്കായി 100 കോടി രൂപയുടെ പദ്ധതി. മാതൃക നൈപുണ്യ വായ്പകൾ പ്രതിവർഷം 25000 വിദ്യാർത്ഥികൾക്ക്. വായ്‌പാ പരിധി 5 ലക്ഷം. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും

രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post