കെ എസ് ഇ ബി ജീപ്പ് വെള്ളത്തിൽ മുങ്ങി;ഉദ്യോഗസ്ഥര്‍ക്ക് രക്ഷകരായി പാനൂര്‍ ഫയര്‍ഫോഴ്‌സ്

പാനൂർ : പാനൂരിനടുത്ത് മേലെ ചമ്ബാട് മനയത്ത് വയലില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരെ പാനൂർ ഫയർഫോഴ്‌സ് രക്ഷിച്ചു.
മുഴുവനായും മുങ്ങിയ ജീപ്പിന് മുകളിലായിരുന്നു കെ എസ് ഇ ബി ജീവനക്കാർ നിലയുറപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായായിരുന്നു. 

പാനൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത് ഓവർസിയർ വിജേഷ്, അശോകൻ, അനീഷ് എന്നിവരെയാണ് സീനിയർ ഫയർ ഓഫീസർ കെ. സുനിലിൻ്റെ നേതൃത്വത്തില്‍ രക്ഷിച്ചത്. ഫയർഫോഴ്സ് ഡിങ്കി ഉപയോഗിച്ചാണ് 3 പേരെയും രക്ഷപ്പെടുത്തിയത്.

വെള്ളമുയരുന്നതിനനുസരിച്ച്‌ ജീപ്പിൻ്റെ കരിയറില്‍ കയറി നില്‍ക്കുകയായിരുന്നു ഇവർ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രജീഷ്, രഞ്ജിത്ത്, അഖില്‍, പ്രലേഷ്, സരുണ്‍ലാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

panoor Fire Force Becomes Saviour For KSEB Officials

Post a Comment

Previous Post Next Post